50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ

പേരാവൂർ:വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി വാറ്റുകാരൻ പിടിയിൽ. പേരാവൂർ മുള്ളേരിക്കൽ സ്വദേശി എം. എൻ. രാമചന്ദ്രനെ (57) യാണ് റേഞ്ച്എക്സൈസ്ഇൻസ്പെക്ടർ കെ.ജെ. സന്തോഷും സംഘവും അറസ്റ്റു ചെയ്തത്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കെ, ബാബുമോൻ ഫ്രാൻസിസ്, ബിജു കെ കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ സുനീഷ് കെ, മജീദ് കെ എ സിവിൽ എക്സൈസ് ഓഫീസർ സുരേഷ് സി, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ ദാമോദരൻ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ് കെ കെ എന്നിവരും ഉണ്ടായിരുന്നു.







