മയക്കുമരുന്ന് ഉപയോഗം പോലീസിനെ അറിയിച്ച വിരോധത്തിൽ യുവാവിനെ മർദ്ദിച്ച എട്ടുപേർക്കെതിരെ കേസ്

Screenshot
ചന്തേര : മയക്കുമരുന്നു ഉപയോഗിക്കുന്നത് മംഗലാപുരംപോലീസിനെ അറിയിച്ചുവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച എട്ടുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. തുരുത്തി ഓർക്കുളത്തെ ദാറുൽഫാത്തിമയിൽ സദകത്തിൻ്റെ മകൻ മുഹമ്മദ് സദീദിൻ്റെ (21) പരാതിയിലാണ് തുരുത്തിയിലെ സജാദ് അബ്‌ദു, സവാദ് , അബ്ദുള്ള, ഷംഷാദ്,സമദ്, ഷസീൽ, മുബഷീർ എന്നിവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ30 ന് വൈകുന്നേരം 6.30 മണിക്ക് ഓർക്കുളം വെച്ച് പ്രതികൾ മരവടി കൊണ്ട് മുഖത്തും തലക്കും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ഒന്നാം പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നത് മംഗലാപുരം പോലീസിനെ വിവരമറിയിച്ചത് പരാതിക്കാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അക്രമം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി







