LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 30, 2026

 ‘എന്റെ നാട്’ വാട്സ്ആപ്പ് കൂട്ടായ്മ പഠനോപകരണ വിതരണവും വിജയോത്സവവും സംഘടിപ്പിച്ചു

0
c5c0b9b7-3af3-4a0e-bcce-dd3e2fb61055
Spread the love

അലവിൽ: അലവിൽ ‘എന്റെ നാട്’ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണവും വിജയോത്സവവും സംഘടിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങളുടെ മക്കളായ ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. ഇതിനുപുറമെ 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ സ്നേഹാദരം നൽകി അനുമോദിച്ചു.

അലവിൽ നോർത്ത് എൽ.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നാൽപ്പത്തിയഞ്ചോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് ഡയറക്ടർ നദീറ ഷമീം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രൂപ്പ് മെമ്പറും അലവിൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റുമായ വി.കെ. മഹ്മൂദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അഡ്മിനും പൊതുപ്രവർത്തകനുമായ റഫീഖ് അഴീക്കോട് സ്വാഗതം ആശംസിച്ചു. ചിറക്കൽ പഞ്ചായത്ത് വാർഡ് മെമ്പർമാരായ സാജിത കെ.പി, വിദ്യ പി.പി, രാജേഷ് കെ.പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിതാര പി. എന്നിവർ ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. അലവിൽ യൂത്ത് ലീഗ് പ്രസിഡന്റ് ഷിറാസ് വി.കെ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!