LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 23, 2026

മാറാൻ ഒരുങ്ങി കേരളാ പോലീസ് , പരാതിക്കാരെ ഇനി ‘നമസ്കാരം / ഗുഡ് മോർണിംഗ്’ പറഞ്ഞ് സ്വീകരിച്ചിരുത്തും.

0
Screenshot

Screenshot

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റി ജനസൗഹൃദമാക്കാൻ ലക്ഷ്യമിട്ട് പുതിയ പരിഷ്കാരങ്ങൾ വരുന്നു. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളെ കുറ്റവാളികളായി കാണാതെ, അവരെ ചിരിയോടെ സ്വീകരിക്കുന്ന പുതിയ രീതിക്കാണ് തുടക്കമാകുന്നത്. ഇതിന്റെ ഭാഗമായി സ്റ്റേഷനിലെത്തുന്നവരോട് ഉദ്യോഗസ്ഥർ ആദ്യം ‘ഗുഡ് മോർണിംഗ്’ അല്ലെങ്കിൽ ‘നമസ്കാരം’ പറയുകയും, അവരെ സ്വീകരിച്ചിരുത്തി പരാതികൾ കേൾക്കുകയും ചെയ്യും.

പോലീസ് സ്റ്റേഷനുകളെ പൂർണ്ണമായും ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. ജനങ്ങളുടെ കാര്യങ്ങൾ സമചിത്തതയോടെ കേൾക്കാനും പരിഹരിക്കാനും ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മറ്റ് പ്രധാന തീരുമാനങ്ങൾ:

 വൃത്തിയുള്ള അന്തരീക്ഷം: എല്ലാ പോലീസ് സ്റ്റേഷനുകളും പരിസരവും പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കും.

 തുരുമ്പെടുത്ത വാഹനങ്ങൾ ഒഴിവാക്കും: സ്റ്റേഷൻ പരിസരങ്ങളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന തൊണ്ടി വാഹനങ്ങൾ പോലീസ് ആക്ട് (Police Act) പ്രകാരം ഒഴിവാക്കാനുള്ള നടപടികൾ ഡി.ജി.പി സ്വീകരിക്കും.

 സ്റ്റേഷൻ ചുമതല സി.ഐമാർക്ക്: പോലീസ് സ്റ്റേഷനുകളുടെ പൂർണ്ണ അധികാരം എസ്.ഐ (SI) മാരിൽ നിന്നും സി.ഐ (CI) മാർക്ക് നൽകാൻ തീരുമാനിച്ചു.

 അഞ്ചംഗ സമിതി: സ്റ്റേഷനുകളിൽ എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി എന്നിവരുടെ സേവനം ഉറപ്പാക്കുന്നത് പഠിക്കാൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഒരു അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!