കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

ഇരിട്ടി: കാറിൽ കടത്തി കൊണ്ടുവന്ന കഞ്ചാവു പൊതിയുമായി രണ്ടു പേരെ പോലീസ് പിടികൂടി. പൊന്ന്യം പാലം ചമ്പാട് സ്വദേശി ടി.കെ. നഫ്സൽ (41), തിരുവനന്തപുരം അരുവിക്കര മുളയറ യിലെ തടത്തിൽ ഹൗസിൽ മനോജ് കുമാർ (40) എന്നിവരെയാണ് എസ്.ഐ. കെ. ഷറഫുദ്ദീനും സംഘവും പിടി കൂടിയത്. വാഹന പരിശോധനക്കിടെ ഇന്നലെ രാത്രി 7.30 മണിയോടെ കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് കെ.എൽ.58. എ. ഇ 3502 നമ്പർ കാറിൽ കടത്തിയ 62.532 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്ത് കേസെടുത്തത്.







