ചീട്ടുകളി അഞ്ചു പേർ പിടിയിൽ

Screenshot
മട്ടന്നൂർ: പണം വെച്ച് ചീട്ടുകളി അഞ്ചു പേരെ പോലീസ് പിടികൂടി. ചാവശേരി പത്തൊമ്പതാംമൈലിലെ ടി.കെ. നാസർ (54) , വെളിമ്പ്ര പി.ആർ. നഗറിലെ വി. സിദ്ധിഖ് (45), നടുവനാട് എമ്പോട് സ്വദേശി ജിനീഷ് (38), ഉളിയിൽ നാരായണൻ പാറയിലെ പി. അബ്‌ദുൾ മനാഫ് (47), കൊളാരി കുംഭം മൂലയിലെ പി. കബീർ (33) എന്നിവരെയാണ് എസ്. ഐ. സി. പി. യൂനസും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.30 മണിക്ക് കോളാരി ഏളന്നൂർ പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 3550 രൂപയും പോലീസ് പിടിച്ചെടുത്തു







