വീട്ടിൽ കയറി അക്രമം മൂന്ന് പേർക്കെതിരെ കേസ്

Screenshot
പയ്യാവൂർ:വീട്ടിൽ കയറി ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും വീടിനടുത്തുള്ള വൈഫൈ കേബിളുകൾ നശിപ്പിച്ച് ചീത്തവിളിച്ച് മർദ്ദിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. പയ്യാവൂർ വാതിൽ മടയിലെ എ.എസ്. നിബിൻ്റെ (33) പരാതിയിലാണ് വിജേഷ്, പ്രസാദ്, അരുൺ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 16 ന് വൈകുന്നേരം 5.45 മണിക്കാണ് സംഭവം. പരാതിക്കാരനെ മൂന്നാം പ്രതി ചീത്തവിളിക്കുകയും പിടിച്ചു തള്ളുകയും സുഹൃത്തിനെ കൈകൊണ്ട് അടിക്കുകയും ചെയ്തു. അക്രമം നടത്തിയതിൽ 20,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







