LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 18, 2026

തളിപ്പറമ്പിൽ വിസ്ഡം ആദർശ സമ്മേളനം സംഘടിപ്പിച്ചു

0
Screenshot

Screenshot

Spread the love

തളിപ്പറമ്പ്: വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളെ തടയിടാനും മാനസിക കരുത്തോടെ പ്രതിസന്ധികളെ തരണം ചെയ്യാനും തൗഹീദ് അഥവാ ഏകദൈവ വിശ്വാസം മനുഷ്യനെ പ്രാപ്തമാക്കുമെന്ന് തളിപ്പറമ്പിൽ നടന്ന വിസ്ഡം ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം സമിതിയാണ് സമ്മേളനം സംഘടിപ്പിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ഈ ആധുനിക കാലത്തും മനുഷ്യ മനസിനെ ദുർബലമാക്കുന്ന അന്ധവിശ്വാസ പ്രചാരണങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി. മേമി സമ്മേളനം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ ഹാശിം അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതിയംഗം മുനവ്വർ സ്വലാഹി മുഖ്യ പ്രഭാഷണവും റിയാസ് സ്വലാഹി ആമുഖ പ്രഭാഷണവും നിർവഹിച്ചു. വിസ്ഡം യൂത്ത് പ്രസിഡന്റ് കെ.പി ഇബ്രാഹിം സ്വാഗതവും വിസ്ഡം സ്റ്റുഡന്റ്സ് സെക്രട്ടറി മുഹമ്മദ് ശിബിൽ നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!