LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 29, 2026

മാലിന്യ സംസ്‌കരണത്തിൽ വീഴ്ച; ചൊക്ലിയിൽ രണ്ട് കഫേകൾക്ക് 15,000 രൂപ വീതം പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

0
284005b1-3a78-47dd-b247-1630e2bb10f6
Spread the love

ചൊക്ലി: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചൊക്ളി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്‌കരണത്തിൽ വീഴ്ച വരുത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് വൻതുക പിഴ ചുമത്തി. ഒളവിലം മോന്താലിലെ ട്രെയിൻ കഫെ, കഫെ-77 എന്നീ സ്ഥാപനങ്ങൾക്കാണ് 15,000 രൂപ വീതം പിഴ ചുമത്തിയത്.

മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ:

പരിശോധനയിൽ ഈ രണ്ട് സ്ഥാപനങ്ങളുടെ പരിസരത്തും ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ട്രെയിൻ കഫെയ്ക്ക് പിറകിലായി സ്ഥാപിച്ച അനധികൃത ഇൻസിനേറ്ററിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതായും സ്‌ക്വാഡ് കണ്ടെത്തി. കൂടാതെ, കഫെ-77-ൽ നിന്നും മാലിന്യം ഹരിത കർമ്മസേനയ്‌ക്ക് കൈമാറിയിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി.

നിയമനടപടി:

തുടർന്ന്, പഞ്ചായത്തീരാജ് ആക്ട് 219 ഐ പ്രകാരം 5,000 രൂപയും 219 എ സി പ്രകാരം 10,000 രൂപയും ചേർത്ത് ആകെ 15,000 രൂപ വീതം ഇരു സ്ഥാപനങ്ങൾക്കും പിഴ ചുമത്തുകയായിരുന്നു. ഈ തുക ഈടാക്കി തുടർ നടപടികൾ സ്വീകരിക്കാൻ ചൊക്ലി ഗ്രാമപഞ്ചായത്തിന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കർശന നിർദ്ദേശം നൽകി.

പരിശോധനാ സംഘത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ രംന സി.എൻ എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!