അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: എം എസ് എഫ് മാർച്ചിൽ സംഘർഷംനേതാക്കൾ അറസ്റ്റിൽ

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥി നിതിൽ രാജിന്റെ ദുരൂഹ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് കുറ്റക്കാർക്ക് മതിയായ ശിക്ഷ നൽകണമെന്നും ആവിശ്യപ്പെട്ട് എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി. മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ വിദ്യാർത്ഥി മാർച്ച് കവാടത്തിൽ പോലീസ് തടഞ്ഞു.
വിദ്യാർത്ഥി മാർച്ച് ജില്ലാ എം എസ് എഫ് പ്രസിഡന്റ് യൂനുസ് പി വി അധ്യക്ഷതയിൽ ദേശീയ കമ്മിറ്റിയഗം ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ പി റംഷാദ്, ട്രഷറർ അനസ് കുട്ടക്കെട്ടിൽ,സുഹൈൽ എം കെ, നഹ്‌ല സഈദ്,റാദിൽ ചൊക്ലി, ഷാഹ്‌സീം,മാജിദ് എറന്തല തുടങ്ങിയ നേതാക്കൾ നേതാക്കൾ സംസാരിച്ചു.
കോളേജ് പ്രിൻസിപ്പളുമായി ചർച്ചക്ക് വേണ്ടി കാണാൻ ശ്രമിച്ച നേതാക്കളെ പോലീസ് തടഞ്ഞു. നേതാക്കളെ തടഞ്ഞതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നു. തുടർന്ന് പോലീസ് നേതാക്കളെ അറസ്റ്റു ചെയ്ത് നീക്കി.
എം എസ് എഫ് നേതാക്കളായ ഇജാസ് ആറളം , യൂനുസ് പി വി, കെ പി റംഷാദ്, അനസ് കുട്ടക്കെട്ടിൽ,നഹ്‌ല സഹീദ്,ജവാദ് പാളയം, ജാബിർ കല്ലായി, ശമൽ വി,നിജാസ് ചിറ്റാറിപ്പറമ്പ്, സക്കീർ പയ്യന്നൂർ,സിയാദ് കൂടാളി,ദാവൂദ് മാമ്പ,നസീബ് വെണ്മണൽ,തുടങ്ങിവർ നേതൃത്വം നൽകി.







