LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 12, 2026

മാതമംഗലത്ത് കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

0
Screenshot

Screenshot

Spread the love

മാതമംഗലം / പയ്യന്നൂർ: പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തുക്കൾക്കും നേരെ തിരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക ആക്രമണങ്ങൾ. അക്രമ സംഭവങ്ങളിൽ പോലീസ് മെല്ലേപ്പോക്കിലാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, മാതമംഗലത്ത് കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്റെ കാർ കത്തിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അർധരാത്രി ഒരു മണിയോടെയാണ് ഈ ആക്രമണമുണ്ടായത്. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്ത അക്രമികൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. കാറിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും ഉണർന്ന് പുറത്തേക്കിറങ്ങിയത്. ആക്രമണം നടത്തിയ ശേഷം ഓടിപ്പോയത് സി.പി.ഐ.എം പ്രവർത്തകരാണെന്ന് പുരുഷോത്തമൻ തുടക്കത്തിൽ തന്നെ ആരോപിച്ചിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!