പയ്യന്നൂരിൽ വി.കുഞ്ഞി കൃഷ്ണന്റെ മതിൽ തകർത്ത് മഴമറക്ക് തീയിട്ടു

പയ്യന്നൂര്‍: പയ്യന്നൂരില്‍ വീണ്ടും അക്രമം.
ഇന്നലെ രാത്രി 10 മണിയോടെ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി വി.കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ സ്ഥലത്തെ പച്ചക്കറി കൃഷിയുടെ സംരക്ഷണത്തിയായി സ്ഥാപിച്ച മഴമറക്ക് അക്രമികൾ തീയിട്ടു. പറമ്പിൻ്റെ ചുറ്റുമതിലിൽ എഴുതിയ പ്രചാരണചുവരെഴുത്ത് ശ്രദ്ധയിൽപ്പെട്ട അക്രമികൾ മതിലും തകർത്തു.
അയല്‍വാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കുഞ്ഞികൃഷ്ണന്‍ പയ്യന്നൂർ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി പി രാജേഷ്, സീനിയർ ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർ പി.വി ദയാൽ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീയണച്ചത്. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.







