മാലൂരിൽ ബി.ജെ.പി ബൂത്ത് ഏജൻ്റിൻ്റെ വീടിനു നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു

മാലൂർ: തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ജില്ലയിൽ പലയിടത്തും രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നു. മാലൂരിൽ ബി.ജെ.പി ബൂത്ത് ഏജൻ്റിൻ്റെ വീടിനു നേരെ അക്രമികൾ കല്ലെറിഞ്ഞു. മാലൂരിലെ ബി.ജെ.പി ബൂത്ത് ഏജന്റായി പ്രവർത്തിച്ച റിജീഷിന്റെ വീടിനു നേരെയാണ് ഇന്നലെ രാത്രി വൈകി കല്ലേറുണ്ടായത്.
അപ്രതീക്ഷിതമായുണ്ടായ കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയുണ്ടായ ഈ അക്രമത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം







