പിന്നോട്ട് നീങ്ങിയ ജീപ്പിടിച്ച് കുഴൽ കിണർ തൊഴിലാളി മരിച്ചു

ചിറ്റാരിക്കാൽ :കുഴൽ കിണർ കുഴിക്കാനുള്ള സാമഗ്രികൾ ഇറക്കുന്നതിനിടെ ജീപ്പ് പിറകോട്ട് നീങ്ങി അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. തമിഴ്നാട് നാമക്കൽ മാങ്കുട്ടിപാളയം സ്വദേശി രാജഗോപാലിൻ്റെ മകൻ മുരളീ രാജഗോപാൽ (40) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ചിറ്റാരിക്കാൽ മണാട്ടികവലയിലായിരുന്നു അപകടം. കുഴൽ കിണർ കുഴിക്കാനുള്ള റാഡുകൾ ഇറക്കുന്നതിനിടെ ജീപ്പ് പിന്നോട്ടു നീങ്ങി തൊഴിലാളിയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഇയാളെ കാസറഗോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതിയിൽ കേസെടുത്ത ചിറ്റാരിക്കാൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി അപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങി.







