LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 3, 2026

ഇരിട്ടി കീഴൂർ മഹാദേവ ക്ഷേത്രം ദ്രവ്യകലശ-കൊടിയേറ്റ മഹോത്സവത്തിന് തുടക്കമായി

0
Screenshot

Screenshot

Spread the love

ഇരിട്ടി: കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ദ്രവ്യകലശവും കൊടിയേറ്റ മഹോത്സവവും ആരംഭിച്ചു. ഏപ്രിൽ 2 മുതൽ 11 വരെയാണ് ഈ വർഷത്തെ ഉത്സവം നടക്കുന്നത്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, എല്ലാ വർഷവും ഏപ്രിൽ 9-ന് നടക്കാറുള്ള ഉത്സവത്തിലെ പ്രധാന ചടങ്ങുകളായ ഉത്സവബലിയും പറയെടുപ്പും ഈ വർഷം ഏപ്രിൽ 7-ലേക്ക് മാറ്റിയിട്ടുണ്ട്. ഉത്സവ നാളുകളിൽ എല്ലാ ദിവസവും ഭക്തർക്ക് അന്നപ്രസാദം ഉണ്ടായിരിക്കും.

ഉത്സവ പരിപാടികളുടെ വിശദവിവരങ്ങൾ:

• ഏപ്രിൽ 3 (വെള്ളി): രാവിലെ ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, ഭഗവതി സ്ഥാനത്ത് പ്രതിമാസ പൂജ. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം നേരംപോക്ക് ആൽത്തറയ്ക്ക് സമീപത്തു നിന്നും കലവറ നിറക്കൽ ഘോഷയാത്ര.

• ഏപ്രിൽ 4 (ശനി): വൈകുന്നേരം ആചാര്യവരണം, മുളയിട്ടു പൂജ, കൊടിയേറ്റ്. രാത്രി 9 മണിക്ക് സാംസ്‌കാരിക സമ്മേളനം (പ്രഭാഷണം: ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി).

• ഏപ്രിൽ 5 (ഞായർ): രാവിലെ 10 മണിക്ക് പ്രതിമാസ മൃത്യുഞ്ജയഹോമം. 11 മണിക്ക് മാതൃസംഗമം (പ്രഭാഷണം: കെ.വി. മീര ടീച്ചർ). രാത്രി 9-ന് ദേവഗീതം ഭജൻസ് ബംഗളൂരു ഒരുക്കുന്ന ഭജൻ സന്ധ്യ.

• ഏപ്രിൽ 6 (തിങ്കൾ): വൈകുന്നേരം 6.30-ന് ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി ബദിരമന അവതരിപ്പിക്കുന്ന തിടമ്പ് നൃത്തം. രാത്രി 9-ന് 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ കലാപരിപാടികൾ.

• ഏപ്രിൽ 7 (ചൊവ്വ): രാവിലെ 7.30-ന് ഉത്സവബലി, പറയെടുപ്പ്. വൈകുന്നേരം 6.30-ന് ശിവപ്രസാദ് മനോളിത്തായയുടെ തിടമ്പ് നൃത്തം. രാത്രി 9-ന് ബിഗ് ബാന്റ് കാലിക്കറ്റ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ.

• ഏപ്രിൽ 8 (ബുധൻ): ഉച്ചയ്ക്ക് 2 മണിക്ക് അക്ഷരശ്ലോക സദസ്സ്. വൈകുന്നേരം 6.30-ന് ശ്രീനിധി ഭാഗവത് കാസർകോടിന്റെ തിടമ്പ് നൃത്തം. രാത്രി 9-ന് കലാമണ്ഡലം ശ്രീനാഥ് ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്.

• ഏപ്രിൽ 9 (വ്യാഴം): വൈകുന്നേരം 6.30-ന് മോതിരം വെച്ച് തൊഴൽ, വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം, തായമ്പക. രാത്രി 9-ന് 15 വയസ്സിനു മുകളിലുള്ളവരുടെ കലാപരിപാടികൾ.

• ഏപ്രിൽ 10 (വെള്ളി): വൈകുന്നേരം 6.30-ന് മോതിരം വെച്ച് തൊഴൽ, തിടമ്പ് നൃത്തം. തുടർന്ന് പാണ്ടിമേള സഹിതം പള്ളിവേട്ട, വെടിക്കെട്ട്, പള്ളിക്കുറുപ്പ്.

• ഏപ്രിൽ 11 (ശനി – സമാപനം): രാവിലെ പള്ളിയുണർത്തൽ, കണികാണിക്കൽ, യാത്രാഹോമം, ബാവലിയിൽ ആറാട്ട്, കൊടിയിറക്കൽ, കലശാഭിഷേകം. ഉച്ചപൂജയ്ക്ക് ശേഷം സമൂഹ സദ്യ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!