കേരളത്തിലും കർണ്ണാടകം ആവർത്തിക്കും: ഷമീർ അഹമ്മദ് ഖാൻ

അഴീക്കോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പ്രചരണത്തിന് ആവേശപകർന്ന് കർണ്ണാടക ഭവനനിർമ്മാണ-ന്യൂനപക്ഷ വകുപ്പ് മന്ത്രി ഷമീർ അഹമ്മദ് ഖാൻ. തിരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 5 ഉറപ്പുകൾ അധികാരത്തിലേറി മൂന്നുമാസത്തിനകം നടപ്പിലാക്കിയ കർണ്ണാടകത്തിൻ്റെ മാതൃക, യു.ഡി.എഫ് കേരളത്തിലും പ്രാർവർത്തികമാക്കുമെന്നും കാരണം ഇത് രാഹുൽ ഗാന്ധിയുടെ ഉറപ്പാണെന്നും അദ്ദേഹം ഒർമ്മിപ്പിച്ചു. ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, എൻ.എ. കരീം, ബി.കെ. അഹമ്മദ്, ടി.ജയകൃഷ്ണൻ, വസന്തൻ പള്ളിയാമൂല, ഷിനാജ്. കെ.കെ., സി.പി. റഷീദ്, കെ.വി. ഹാരിസ്, സിഎംപി നേതാവ് സന്തോഷ് നസീർ ചാലാട്എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.







