പ്രചരണ ബോർഡും കൊടിമരവും നശിപ്പിച്ചതിന് കേസ്

പയ്യന്നൂർ: പയ്യന്നൂർ നിയോജക മണ്ഡലം യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ്റെ പ്രചരണ ബോർഡും കോൺഗ്രസ് കൊടിമരവും നശിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. രാമന്തളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹി വിവി ഉണ്ണികൃഷ്ണൻ്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. 31 ന് രാത്രി 10 മണിക്കും എപ്രിൽ ഒന്നാം തീയതി രാവിലെ 6.30 മണിക്കുമിടയിൽ രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിനു സമീപത്തു സ്ഥാപിച്ച പ്രചരണ ബോർഡും കൊടിമരവും നശിപ്പിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







