LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 2, 2026

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി, മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

0
Screenshot

Screenshot

Spread the love

.കണ്ണൂർ: കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചത്
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ. നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് അതിസാഹസികവും ശ്രമകരവുമായ ദൗത്യത്തിനൊടുവിൽ ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്.

കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിന്നും വിരണ്ടോടിയ ആന ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും കാറും തകർത്തിരുന്നു. തുടർന്ന് കണ്ണാടിപ്പറമ്പ് – സ്റ്റെപ്പ് റോഡ് വഴി ആലങ്കീലിലാണ് ആന നിലയുറപ്പിച്ചത്. ഇവിടെ റോഡരികിലുള്ള മരത്തിൽ ആനയെ കെട്ടിയിടാൻ ശ്രമിച്ചെങ്കിലും ആന മരം വലിച്ചു പൊട്ടിച്ചു.

എന്നാൽ, പൊട്ടിയ മരം ആനയുടെ കാലിൽ കുരുങ്ങിയതിനാൽ അതിന് കൂടുതൽ ദൂരേക്ക് ഓടാൻ സാധിച്ചില്ല. ഇത് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!