എം. ബി ബി എസിന് സീറ്റു വാഗ്ദാനം നൽകി 26, 80,000 തട്ടിയെടുത്തു

Screenshot
.
കണ്ണൂർ: മംഗലാപുരത്തെ മെഡിക്കൽ കോളേജിൽ എംബിബിഎസിനു സീറ്റ് വാങ്ങിതരാമെന്ന് വിശ്വസിപ്പിച്ച് 26, 80,000 രൂപ ബേങ്ക് അക്കൗണ്ടുകൾ വഴി കൈക്കലാക്കി വഞ്ചിച്ചുവെന്ന യുവാവിൻ്റെപരാതിയിൽ സിറ്റി പോലീസ് കേസെടുത്തു. ആദികടലായി ഐഷാലിയിലെ അബ്‌ദുൾ ഹനാൻ ഷാഫിയുടെ (20) പരാതിയിലാണ് പയ്യന്നൂരിലെ രഞ്ജിത്തിനെതിരെ വഞ്ചനാ കുറ്റത്തിന് സിറ്റി പോലീസ് കേസെടുത്തത്. മംഗലാപുരത്തെ യേനപ്പൊയ മെഡിക്കൽ കോളേജിൽ എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് പ്രതി 2025 ആഗസ്റ്റ് മാസം മുതൽ പല തവണകളായി പരാതിക്കാരൻ്റെ ഉമ്മയുടെ പേരിലുള്ള ബേങ്ക് അക്കൗണ്ടിൽ നിന്നും പ്രതിയുടെ പേരിലുളള രണ്ട് ബേങ്ക് അക്കൗണ്ടുകളിലേക്ക് പലതവണകളായി26,80,000 രൂപ കൈപ്പറ്റിയ ശേഷം വാഗ്ദാനം നൽകിയ എംബിബിഎസ് സീറ്റോ നൽകിയ പണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







