സ്ഥാപനം കുത്തിതുറന്ന് 1,50,000 രൂപ കവർന്ന മോഷ്ടാവ്പിടിയിൽ

കണ്ണൂർ: കൺസ്ട്രഷൻ സ്ഥാപനത്തിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ച ഒന്നരലക്ഷം രൂപകവർന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ഒഡീഷ ജമ്മു ഗണ്ഡെറാൻപൂർ നയാഗ്രഹ്സ്വദേശി സുശാന്ത നായക്കിൻ്റെ മകൻ ചന്ദൻനായക്കിനെ (18)യാണ് ടൗൺ സ്റ്റേഷൻ പോലീസ് പിടി കൂടിയത്.
താവക്കര സ്കൈ പാലസ് ഹോട്ടലിന് പിറകിലായി പ്രവർത്തിക്കുന്ന ആ കൃതി ഡിസൈൻ കൺസ്ട്രക്ഷൻ സ്ഥാപനത്തിലാണ് കവർച്ച . ഇന്ന് പുലർച്ചെയാണ് ഓഫീസ് കുത്തി തുറന്ന് അലമാരയിൽ കറുത്ത ബാഗിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ പ്രതി കവർന്നത്. തുടർന്ന് ഉടമ ചിറക്കൽ അലവിൽ സ്വദേശി കെ.അമേഷ് ടൗൺ സ്റ്റേഷനിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതിയെ ടൗണിൽ വെച്ച് പോലീസ് പിടികൂടിയത്. പ്രതിയിൽ നിന്നും ബേഗും പണവും പോലീസ് കണ്ടെത്തി.
അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.






