പിണറായി വെസ്റ്റിൽ എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ; 30 സ്കൂളുകളിൽ നിന്നായി 200 വിദ്യാർത്ഥികൾ പങ്കെടുത്തു

പിണറായി: വരാനിരിക്കുന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ പിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാല മാതൃകാ പരീക്ഷ സംഘടിപ്പിച്ചു.
പിണറായി വെസ്റ്റ് ബേസിക് യു.പി സ്കൂളിൽ നടന്ന പരീക്ഷ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കല്യാടൻ ഉദ്ഘാടനം ചെയ്തു. ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് ശിവപ്രിയ രാജേഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.പി. രാമകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
30 സ്കൂളുകളിൽ നിന്നായി 200 വിദ്യാർത്ഥികളാണ് മാതൃകാ പരീക്ഷയിൽ മാറ്റുരച്ചത്. പരീക്ഷയിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് വി. പ്രസാദൻ മാസ്റ്ററുടെ സ്മരണക്കായി പ്രത്യേക സമ്മാനം നൽകും.
കെ.കെ. സനൽകുമാർ സ്വാഗതം പറഞ്ഞു. എൻ. ഷാനവാസ്, ഇ. പ്രമോദ്, എം. പ്രജീഷ്, ദിലീപ്കുമാർ, കെ. രഞ്ചിത്ത്, കെ. വിമല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






