ചീട്ടുകളി 1,01250 രൂപയുമായി മൂന്ന് പേർ പിടിയിൽ

കുത്തുപറമ്പ് : ആളൊഴിഞ്ഞ പറമ്പിൽ വെച്ച് വൻ പുള്ളി മുറിചീട്ടുകളി ചൂതാട്ടം മൂന്ന് പേർ പിടിയിൽ രണ്ടു പേർ ഓടി പോയി. മാങ്ങാട്ടിടംകൈതേരി യിലെ സി.കെ. റിജിൽ (42), പിണറായി കായലോട് സ്വദേശി എം. മനോഹരൻ (72), കൂത്തുപറമ്പിലെ എം.വി.ഷാനവാസ് (49) എന്നിവരെയാണ് എസ്.ഐ. ടി എം വിപിനിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ബെജിൻ കെ. ബെന്നി, സീനിയർസിവിൽ പോലീസ് ഓഫീസർമാരായ, സോജിത്ത്,ഷൈജു, ഷിജിൻ, സിവിൽ പോലീസ് ഓഫീസർ മിതോഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് പാലപ്പറമ്പ് ലക്ഷം വീട് കോളനിയിലെ വാട്ടർ ടാങ്കിന് പിറക് വശത്തെ ആളൊഴിഞ്ഞ പറമ്പിൽ വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 1,01,250 രൂപയും പോലീസ് പിടിച്ചെടുത്തു.







