ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ 13,37, 315 രൂപ തട്ടിയെടുത്തു

കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത തട്ടിപ്പുസംഘത്തിനെതിരെ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. ചെമ്പിലോട് ചാത്തോത്ത് കുളം സ്വദേശി പി.വി. മിഥുൻ കൃഷ്ണ (32) യുടെ പരാതിയിലാണ് കേസെടുത്തത്. 2026 ജനുവരി ഒന്നാം തീയതി പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ട പ്രതി ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ജനുവരിഒന്നാം തീയതി മുതൽ എട്ടാം തീയതിവരെയുള്ള കാലയളവിൽ പല തവണകളായി വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് 13, 37,315 രൂപ നിക്ഷേപിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







