LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 16, 2026

കമ്പിവേലി തകർത്തു; കാര്യസ്ഥനെയും മകനെയും കൊല്ലുമെന്ന് ഭീഷണി; മൂന്നുപേർക്കെതിരെ കേസ്

img_8392.jpg
Spread the love

പെരിങ്ങോം : പറമ്പിൽ അതിക്രമിച്ച് കയറി അതിര് കെട്ടിയ കമ്പിവേലി പൊളിക്കുകയും സ്ഥലം നോക്കി നടത്തുന്ന ആളെയും മകനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. ചിറക്കൽ റെയിൽവെ ഗേറ്റിന് സമീപത്തെ തൂണോളിഹൗസിലെ പ്രസാദിൻ്റെ പരാതിയിൽ പെരിങ്ങോത്തെ സെബാസ്റ്റ്യൻ എന്നയാൾക്കും മറ്റു കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 28 ന് ആണ് പ്രതികൾ കമ്പിവേലി തകർത്തത്. 29 ന് ഉച്ചയ്ക്ക് 1.30 മണിക്ക് പരാതിക്കാരൻ സ്ഥലം നോക്കി നടത്തുന്നതിനു ഏല്പിച്ച കൃഷ്ണനെയും മകനേയും പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. കമ്പിവേലി തകർത്ത് അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!