ചീട്ടുകളിആറു പേർ പിടിയിൽ

തളിപ്പറമ്പ്: പണം വെച്ച് പുള്ളി മുറിചീട്ടുകളി ആറംഗസംഘം പിടിയിൽ . പാളയാട്
ദീപ ഹൗസില്‍ സോണി ജോസഫ്(44), മന്ന യിലെ പണിക്കരകത്ത് വീട്ടില്‍ അബ്ദുള്‍ അസീസ് മക്കാനി(59), പൂമംഗലം സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ പി.മൊയ്തീന്‍(56), പൂവം പള്ളിക്ക് സമീപത്തെ ടി.അബ്ദുള്‍റഹ്മാന്‍(57), കുറുമാത്തൂര്‍ ചാണ്ടിക്കരിയിലെ കെ.കരുണാകരന്‍(70), കരിമ്പത്തെ പി.അയൂബ്(58)എന്നിവരെയാണ് എസ്.ഐ. കെ. ദിനേശനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 7.15 മണിക്ക് കുറുമാത്തൂർ വെള്ളാരം പാറയിലെ ചെങ്കൽ പണയിൽ നിന്നാണ് ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടിയത് .
കളിസ്ഥലത്ത് നിന്നും 17,540 രൂപയും പോലീസ് പിടിച്ചെടുത്തു.







