LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

Spread the love

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ സ്വദേശിനി ചാന്ദിനിയാണ് മരിച്ചത്. മൃതദേഹം വനത്തിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്.

img_3817.jpg
Spread the love

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനത്തിനുള്ളിൽ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെത്തിയത്.

പനവല്ലി – അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ചാന്ദിനിയുടെ മുഖത്ത് ഗുരുതരമായ മുറിവുകളുണ്ട്.

ഇവർ ഏത് സാഹചര്യത്തിലാണ് വനത്തിനുള്ളിലേക്ക് പോയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾ തുടർച്ചയാകുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക പടർത്തുന്നുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!