പട്ടിൽ സിദ്ധിഖ് നഗർ – മാമാനം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 45 ലക്ഷം രൂപ ഉൾപ്പെടുത്തി നവീകരിക്കുന്ന പട്ടിൽ സിദ്ധിഖ് നഗർ – മാമാനം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ടി.പി. ഫാത്തിമ അധ്യക്ഷയായി. ചടങ്ങിൽ സി.വി.എൻ. യാസർ, എൻ.കെ.കെ. മുഫീദ, കെ.ടി. നസീർ, എൻ.കെ. സുലൈഖ ടീച്ചർ, ടി.സി. നസിയത്ത്, എം.പി. ശബ്നം, എം.പി. അശ്രഫ്, ബി.പി. നലീഫ, കെ. കവിത, സി.വി. ഫൈസൽ, കെ.പി. മൊയ്തീൻ കുഞ്ഞി മാസ്റ്റർ, എ.എം. വിജയൻ, അഡ്വ. ജാഫർ സാദിഖ്, മുനീർ കുന്നത്ത്, പി. അബ്ദുൽ സലാം, കെ.ആർ. അശ്രഫ്, ടി.പി. മൊയ്തീൻ, എം.പി. കബീർ, കെ.ടി. ഷംസുദ്ധീൻ, എം. റഫീഖ്, ഇ. ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.
