LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

അധ്യാപകനും കലാകാരനും കോൺഗ്രസ് നേതാവുമായ സി. കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു; സംസ്കാരം നാളെ പയ്യാമ്പലത്ത്

0d154b6c-03dd-4d90-a325-549a2c40e6e0.jpg
Spread the love

ചക്കരക്കൽ: കെ.എ.പി.ടി. യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയും മുതുകുറ്റി യു.പി. സ്കൂൾ റിട്ടയേർഡ് അധ്യാപകനുമായിരുന്ന പാനേരിച്ചാൽ ചന്ത്രോത്ത് ഹൗസിൽ സി. കൃഷ്ണൻ മാസ്റ്റർ (88) അന്തരിച്ചു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മുൻ അംഗം, നാടകനടൻ, സംവിധായകൻ, ആകാശവാണി കലാകാരൻ എന്നീ നിലകളിൽ ദശകങ്ങളോളം സജീവമായിരുന്നു.

കോൺഗ്രസ് രാഷ്ട്രീയത്തിൽ മുൻ ഡി.സി.സി. അംഗം, എടക്കാട് ബ്ലോക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇരിവേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ചക്കരക്കൽ ആശുപത്രി വികസന സമിതി അംഗം, കക്കോത്ത് ശ്രീ മുത്തപ്പൻ ക്ഷേത്രം സ്ഥാപക പ്രസിഡന്റ് തുടങ്ങി ഒട്ടേറെ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ അമരക്കാരനായിരുന്നു. ചക്കരക്കൽ താരാ ആർട്സ്, കൂത്തുപറമ്പ് സി.കെ.ജി. തിയേറ്റേഴ്സ് എന്നിവയിൽ നാടക നടനായി പ്രവർത്തിച്ചിട്ടുണ്ട്.

പരേതയായ എ. ശോഭിനിയാണ് ഭാര്യ.

മക്കൾ: സുമജ എ. (റിട്ട. ടീച്ചർ, സി.എച്ച്.എം. എളയാവൂർ), സി. തുളസി (ടീച്ചർ, മൗവ്വഞ്ചേരി യു.പി. സ്കൂൾ), സി. മണികണ്ഠൻ (കടമ്പൂർ എച്ച്.എസ്.എസ്.), സി. മാനസി (കോട്ടയം മലബാർ എച്ച്.എസ്.എസ്.).

മരുമക്കൾ: ഇ.കെ. രാജീവ് (റിട്ട. സുബേദാർ), പി. ധർമരാജൻ (റിട്ട. അസി. എഞ്ചിനീയർ), കെ.ആർ. സരളാക്ഷൻ (റിട്ട. അക്കൗണ്ട്സ് ഓഫീസർ), ഡോ. ഹീര ആർ. (മെഡിക്കൽ ഓഫീസർ, മുണ്ടേരി ആയുർവേദ ഡിസ്പെൻസറി).

സംസ്കാരം: ഞായറാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!