തേങ്ങയെടുക്കാൻ പോയസ്ത്രീയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരിങ്ങോം: പറമ്പിലെ തേങ്ങ പറക്കാൻ പോയ മധ്യവയ്സകയെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാങ്കോൽകാളീശ്വരം സ്കൂൾ ആറാംകുന്ന് റോഡിലെ കാനായിയിൽ രാഘവൻ്റെ ഭാര്യ ആലയിൽ ഹൗസിൽ മാധവി (67) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചലിൽഇന്ന് രാവില 8 മണിയോടെയാണ് സമീപത്തെ തോട്ടിൽ മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്ന് പെരിങ്ങോം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മക്കൾ: രാധാകൃഷ്ണൻ, രമ്യ. മരുമകൻ:സോമശേഖരൻ.പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.