കണ്ണൂർ മുണ്ടേരി കോളിൽമൂല സ്വദേശി യുഎഇയിൽ വെച്ച് നിര്യാതനായി.

കണ്ണൂർ. മുണ്ടേരി കോളിൽമൂല പള്ളിക്ക് സമീപം ചാലിൽ ഹൗസിൽ താമസിക്കുന്ന ഫസലു (40)യു. എ. ഇ ലെ അജ്മാനിൽ വെച്ച് നിര്യാതനായി. കാനിച്ചേരി കൂട്ടത്തിന്റെ സജീവ പ്രവർത്തകനാണ്. മൂന്നാഴ്ച മുൻപാണ് ബിസിനസ് ആവശ്യാർത്ഥം അജ്മാനിലേക്ക് പോയത്. കാനിച്ചേരി സ്വദേശി ഇബ്രാഹിമിന്റെയും ചാലിൽ നസീമയുടെയും മകനാണ്. ഭാര്യ ഏച്ചൂർകോട്ടം റോഡിൽ ഇബത്തിസാം മൻസിലിൽ മുണ്ടായാടൻകണ്ടി കെ. ടി.ജുനൈദ( കാഞ്ഞിരോട് കെ. എം.ജെ.ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്റ്റാഫ്) മക്കൾ. അസ് വസാരിയ, അർമാൻഫസലു ( ഇരുവരും കാഞ്ഞിരോട് കെ.എം.ജെ.സ്കൂൾ വിദ്യാർഥികൾ ). സഹോദരങ്ങൾ. സൽമാൻ ഫാരിസ് ( എൻജിനീയർ ) സഫീറ, യുസ്ര( ഇരുവരും കോളിൽ മൂല). കബർ അടക്കം നാളെ (12/06/25) വ്യാഴാഴ്ച ഉച്ചക്ക് കാനിച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ