July 13, 2025

മകളുടെ വിവാഹത്തിന് നാട്ടിലെത്താൻ ഒരുങ്ങുന്നതിനിടെ യുഎഇയില്‍ പ്രവാസി മലയാളിയെ മരണം കവർന്നു

img_1362-1.jpg

അബുദാബി: പ്രവാസി മലയാളി കാസർകോട് ഉദുമ എരോൽ കുന്നിലിൽ സ്വദേശിയായ സാദാത്ത് മുക്കുന്നോത്ത് (48) അബുദാബിയിൽ മരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം കവര്‍ന്നത്. അടുത്ത മാസമാണ് മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരേതനായ മുക്കുന്നോത്തെ എം.കെ ഹുസൈന്റെ മകനാണ്. അബുദാബി മദീന സായിദ് ഷോപ്പിങ് സെന്‍ററിൽ ഫാൻസി കട നടത്തിവരികയായിരുന്ന സാദാത്ത് താമസസ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞ് വീണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബുദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് ട്രഷററും ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യുഎഇ കമ്മിറ്റി അംഗവുമാണ്. ബനിയാസ് മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് മണ്ഡലം കെഎംസിസി പ്രവർത്തകർ പറഞ്ഞു. മാതാവ്: ആയിഷ. ഭാര്യ: റൈഹാന, മക്കൾ: റിസ്വാന, റിസ്, റസുവ, റഹീഫ. സഹോദരങ്ങള്‍: ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger