പയ്യന്നൂരിലെ ഏറ്റവും പ്രശസ്തനായ പഴയകാല സംഗീതജ്ഞൻ വേണു മാസ്റ്റർ (സി.ഗോപാലകൃഷ്ണൻ-) അന്തരിച്ചു

പയ്യന്നൂരിലെ ഏറ്റവും പ്രശസ്തനായ പഴയകാല സംഗീതജ്ഞൻ വേണു മാസ്റ്റർ (സി.ഗോപാലകൃഷ്ണൻ- 78) അന്തരിച്ചു
കഴിഞ്ഞ ഒരുമാസമായി അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു കണ്ണൂർ എ .കെ.ജി. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ കാഞ്ഞങ്ങാട് ഡോ. സി രാമചന്ദ്രൻ, ഡോ.സി.രഘുനാഥ്, സി. ഭാനുമതി എന്നിവർ സഹോദരങ്ങളാണ്. മക്കൾ: മണികണ്ഠ ദാസ്, രാംദാസ്, റിജേഷ് ഗോപാലകൃഷ്ണൻ. ഭാര്യ പരേതയായ പുഷ്പ, ഇപ്പോഴത്തെ ഭാര്യ പ്രസന്ന.
2024 ജനുവരി 21 ന് വേണു മാഷിൻ്റെ ശിഷ്യന്മാർ പയ്യന്നൂരിൽ വച്ച് നടത്തിയ ബൃഹത്തായ ആദരിക്കൽ ചടങ്ങായിരുന്നു വേണു മാഷിൻ്റെ ജീവിതത്തിലെ അവസാനത്തെ പൊതു പരിപാടി. പ്രൊഫ :രാജീവൻ്റ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു.
.