വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു വയോധികൻമരിച്ചു.

പരപ്പ :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരു ന്ന സി പി എം പ്രാദേശിക നേതാവ് മരിച്ചു. ബിരിക്കുളം കുറുഞ്ചേരി തൊണ്ടിയിൽ കുതിരുമ്മൽ കെ ഗോപാലൻ (77) ആണ് മരിച്ചത്. ഇക്കഴിഞ്ഞമെയ് 29ന് ബിരിക്കുളം ടൗ ണിലൂടെ നടന്നുപോകവേഓട്ടോയിടിച്ചാണ് അപകടം. ഗുരുത രമായി പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപ ത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. കരിന്തളം സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്രാരംഭ ഘട്ടത്തിലെ ഐക്യനാണയ സംഘത്തിന്റെ ഓണററി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. സിപിഎം കു റുഞ്ചേരി, കോളംകുളം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു. കുറുഞ്ചേരി എ കെ ജി വായനശാലയു ടെ പ്രഥമ സെക്രട്ടറിയായി രുന്നു. ഭാര്യ: തൊണ്ടിയിൽ കാർത്യായനി. മക്കൾ: ടി അനിതകുമാരി (കുറുഞ്ചേരി), ടി. അനീഷ് (ബിരിക്കു ളം, കരിന്തളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ടി അനില (കയ്യൂർ). മരുമക്കൾ: സി വിനോദ് കുമാർ ( കുറുഞ്ചേരി എ കെ ജി വായനശാല പ്രസിഡന്റ്), രാ കേന്ദു (പരപ്പ), രാമകൃഷ്ണൻ (കയ്യൂർ). സഹോദരങ്ങൾ: കാർത്യായനി (കുറുഞ്ചേരി), പരേതരായ കുഞ്ഞ മ്പു, വട്ട്യൻ, മറുവൻ.







