ഓൺലൈൻ സാമ്പത്തികതട്ടിപ്പ് നിരവധി പേർ പിടിയിൽ

Screenshot
പയ്യന്നൂർ: ഓൺലൈൻ സാമ്പത്തികതട്ടിപ്പ് സംഘത്തിനു ബേങ്ക് അക്കൗണ്ടുകൾ നൽകി സാമ്പത്തികതട്ടിപ്പിനു ഒത്താശ നൽകിയതിനെതുടർന്ന് സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ റെയ്ഡിൽ നിരവധി പേരെപിടികൂടി. പയ്യന്നൂരിൽ കുഞ്ഞിമംഗലം സ്വദേശിയേ പിടികൂടി പോലീസ് കേസെടുത്തു. പ്രതിയുടെ പേരിലുള്ള കർണ്ണാടകബേങ്കിൻ്റെ അക്കൗണ്ട് വഴി 7, 90,000 രുപയും സി എസ് ബി ബേങ്കിൻ്റെ അക്കൗണ്ട് വഴി 2,17,760 രൂപയും ചെക്കു വഴിയും മറ്റും പിൻവലിച്ച് സംഘടിത സൈബർ കുറ്റകൃത്യ സംഘത്തിൽ അംഗമായി പ്രവർത്തിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ്പോലീസ്കേസെടുത്തത്. വിവിധ ജില്ലകളിലായി നിരവധി പേരെയാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിപ്പു സംഘത്തിന് ബേങ്ക് അക്കൗണ്ടുകൾ നൽകി പണം സമ്പാദിച്ചതിൻ്റെ പേരിൽകേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.







