റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനമിടിച്ച് വയോധികൻ മരിച്ചു

Screenshot
ഇരിട്ടി: ഇരിട്ടി കൂട്ടുപുഴ റോഡിൽ കുന്നോത്ത് വെച്ച് ഇരുചക്രവാഹനമിടിച്ച് വയോധികൻ മരിച്ചു. വള്ളിത്തോട് സ്വദേശിയും ഇരിട്ടിയിലെ പഴയകാല തയ്യൽ തൊഴിലാളിയുമായ രാജൻ (രാജേന്ദ്രൻ) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രാജനെ ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.







