LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

അനസ്തേഷ്യ കുത്തിവയ്‌പിനെ തുടർന്നു ആറുമാസമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു

a292415f-4b4e-4d5a-8d1c-45bbaad225f7.jpg
Spread the love

കാസർകോട്: ആറു മാസം മുമ്പ് ഓപ്പറ്റേഷനുവേണ്ടി നടത്തിയ അനസ്തേഷ്യ കുത്തിവയ്‌പിന്നെ തുടർന്ന് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു. മംഗളൂരു വിമാനാപകടത്തിൽ മരിച്ച ഉദുമ കുണ്ടടുക്കത്തെ മാഹിൻ്റെയും ബീഫാത്തിമയുടെയും മകൻ അൽത്താഫ് (31) ആണ് മരിച്ചത്. ആറുമാസം മുമ്പാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അപ്പൻഡിസൈറ്റിസ് ബാധിച്ചതിനെത്തുടർന്നാണ് അൽത്താഫ് കാസർകോട് പരിസരത്തെ ഒരു സ്വകാര്യാശുപത്രിയിൽ ഓപ്പറേഷന് എത്തിയതെന്നു പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള കുത്തിവയ്‌പിന്നെ തുടർന്ന് അബോധാവസ്ഥ യിലായ അൽത്താഫിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആറുമാസമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: നജില. മക്കൾ: മറിയം നസ് വ, ഹെൽമ നസിയ. സഹോദരങ്ങൾ: ഇർഷാദ് (അധ്യാപകൻ, തച്ചങ്ങാട് ഗവ.ഹൈസ്കൂൾ) ഹസീന,ഷുഹൈല.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!