ലോറിയും ബൈക്കുംകൂട്ടിയിടിച്ച് യുവാവ് മരിച്ചു
ശ്രീകണ്ഠാപുരം : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ചുഴലി തോളൂർ സ്വദേശി മീത്തലേപുരയിൽ അജുൽരവീന്ദ്രൻ (20) ആണ് മരണപ്പെട്ടത്. എം.പി.പി.രവീന്ദ്രന്റെയും ബിന്ദുവിന്റെയും മകനാണ്.
സഹോദരൻ :മിജുൽ രവീന്ദ്രൻ . ഇന്നലെ ചുഴലി കൂനത്ത് വെച്ച് അജുൽ സഞ്ചരിച്ച കെ എൽ.06. എച്ച്. 382 നമ്പർ ബൈക്കും കെ എൽ. 59.ബി. 5784 നമ്പർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു. അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംസ്ക്കാരം വൈകുന്നേരം മൂന്ന്മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ .
