റിട്ട. എസ് ഐ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു
കരിവെള്ളൂർ: റിട്ടേർഡ് എസ്.ഐ. പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. ചീമേനി കൊടക്കാട് വേങ്ങാപ്പാറ സ്കൂളിന് സമീപത്തെ ടി.
രാമചന്ദ്ര വാര്യർ (65) ആണ് മരണപ്പെട്ടത്. പയ്യന്നൂരിലും ഹൊസ്ദുർഗ് സ്റ്റേഷനിലും കാസറഗോട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പയ്യന്നൂർ സ്റ്റേഷനിൽ നിന്നാണ് എസ്.ഐ.യായി വിരമിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റെയിൽവെ പ്ലാറ്റുഫോമിൽ കുഴഞ്ഞു വീണ രാമചന്ദ്രവാര്യരെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: വത്സല
മക്കൾ: നവനീത്
നയനതാര.
മരുമക്കൾ:
അമ്പിളി,
ശ്രീരാഗ്.
സഹോദരങ്ങൾ: വിജയലക്ഷ്മി വാരസ്യാർ , പരേതരായ
ടി. ഗോവിന്ദ വാര്യർ,
രുഗ്മിണി വാരസ്യാർ ,
ടി കുഞ്ഞികൃഷ്ണ വാര്യർ . ഭൗതികശരീരം ഇന്ന് വൈകുന്നേരം 6 മണിയോടെ ചെറുവത്തൂർ കെ എഎച്ച് ആശുപത്രിയിലെത്തിക്കും. സംസ്കാരം നാളെ (11 ചൊവ്വാഴ്ച ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .
