പടിഞ്ഞാറ്റയിൽ കുഞ്ഞപ്പ കേരളവർമ്മൻ അന്തരിച്ചു
പയ്യന്നൂർ /എരമം:
പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദൻ എരമം സൗത്തിലെ പടിഞ്ഞാറ്റയിൽ കുഞ്ഞപ്പ കേരളവർമ്മൻ (93) അന്തരിച്ചു. മൃതശരീരം ഇപ്പോൾ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ. സംസ്കാരം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 4.30 മണിക്ക് പുല്ലാറ നിദ്രാലയത്തിൽ . വൈകുന്നേരം 3.30 മണിക്ക് എരമം സൗത്ത് ഇ. കെ. നായനാർ സ്മാരകമന്ദിരത്തിലും 4. മണിക്ക് വീട്ടിലും പൊതുദർശനം. ഭാര്യ: പരേതയായ കമലാക്ഷി (പരിയാരം സെൻ്റർ ). മക്കൾ. രമണി, രവീന്ദ്രൻ, രാധാമണി, സുരേന്ദ്രൻ, സുനിത.
മരുമക്കൾ:കൃഷ്ണൻ പി. പി. (ചുമടുതാങ്ങി, മണ്ടൂർ)കൃഷ്ണൻ. കെ. പി ( പിലിക്കോട്), ശ്രീധരൻ. വി. പി ( കണ്ടോന്താർ), മിനി. കെ . എം ( നീലേശ്വരം ) , ജിഷ. ഒ. പി (കോരൻ പീടിക ) .
