കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു.
ചാലോട് | കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ചാലോട് ചെറുകുഞ്ഞിക്കരിയിലെ കെ കെ അരവിന്ദാക്ഷൻ (63) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി വീടിന് മുന്നിൽ വച്ചായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.
കോൺഗ്രസ് കീഴല്ലൂർ മണ്ഡലം സെക്രട്ടറി, ചാലോട് മർച്ചന്റ് വെൽഫെയർ കോ. ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, ചാലോട് ഗോവിന്ദാം വയൽ മഹാവിഷ്ണു ക്ഷേത്രം വൈസ് പ്രസിഡൻ്റ്, ചാലോട് ശ്രീനാരായണഗുരു വായനശാല വൈസ് പ്രസിഡൻ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂണിറ്റ് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സനിത. മക്കൾ: ഗോപിക (മിംസ്, കണ്ണൂർ), അമൽ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ നാരായണൻ, ലോഹിതാക്ഷൻ.
നാളെ വെള്ളി ഉച്ചയ്ക്ക് ഒരുമണിക്ക് ചാലോട് വ്യാപാര ഭവൻ പരിസരത്ത് പൊതുദർശനം, തുടർന്ന് ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് മൂന്ന് മണിക്ക് കുടുംബ ശ്മശാനത്തിൽ സംസ്കാരം നടക്കും.
പരേതനോടുള്ള ആദരസൂചകമായി നാളെ ചാലോട് ടൗണിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താൽ ആചരിക്കും.
