വാഹനാപകടം എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു.സുഹൃത്തിന് പരിക്ക്
തളിപ്പറമ്പ്: ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ്
വിദ്യാർത്ഥിമരിച്ചു.
കുപ്പം പുളിയോട് അപ്സര ഹൗസിൽ കെ.എം.സിദ്ധിഖിന്റെയും ഞാറ്റുവയല്‍ സ്വദേശിനി മുംതാസിന്റെയും മകന്‍ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഷാമില്‍ സിദ്ധിഖ് മുഹമ്മദ് (19) ആണ് മരിച്ചത്.
തളിപ്പറമ്പ് ആലക്കോട് റോഡില്‍ ഇന്നലെ രാത്രി 10.45 മണിയോടെഅണ്ടിക്കളം കയറ്റത്തിൽ വെച്ചായിരുന്നു അപകടം.ദീപാവലി അവധിക്ക് പൂനയിലെ കോളേജിൽ നിന്നും നാട്ടിലെത്തിയതായിരുന്നു ഷാമിൽ. സഹോദരൻ : ഷസിൻ ( വിദ്യാർത്ഥി ) . ബൈക്കിലുണ്ടായിരുന്ന തളിപ്പറമ്പ് ആസാദ് നഗറിലെ ഫസൽ (21) നെ സാരമായ പരിക്കോടെആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി.
