ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
പാപ്പിനിശേരി വെസ്റ്റ് പുത്തലത്ത് മോഹനൻ സ്മാരക വായനശാലക്ക് സമീപത്തെ കീരി സുമേഷ് (47) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കെ.എസ്.ടി.പി റോഡിൽ വെങ്ങിലാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുമേഷിനെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ശനിയാഴ്ച്ച രാവിലെ മരണം സംഭവിച്ചു.
സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ നടക്കും. രാവിലെ ഏഴ് മുപ്പത് മുതൽ പുത്തലത്ത് മോഹനൻ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.
അച്ഛൻ: പരേതനായ എം. പത്മനാഭൻ.
അമ്മ: കെ. നാണി.
ഭാര്യ: കവിത (കവിണിശേരി).
മക്കൾ: അഷിൻ (പ്ലസ് വൺ വിദ്യാർത്ഥി, ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ), അർഷിത്ത് (പാപ്പിനിശേരി വെസ്റ്റ് എൽ.പി. സ്കൂൾ വിദ്യാർത്ഥി).
സഹോദരങ്ങൾ: സിന്ധു, സ്മിത.
