സ്വകാര്യബസ് കണ്ടക്ടർ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ചന്തേര : സ്വകാര്യ ബസ് കണ്ടക്ടറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂർ തുരുത്തി ഫിഷറീസ് സ്കൂളിന് സമീപത്തെ
പരേതനായ രമേശൻ്റെയും പയ്യന്നൂർ സഹകരണ ആശുപത്രി ജീവനക്കാരി എം.ചിത്രയുടെ മകന്‍ എം.രാഹുലിനെ (2)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ ചെറുവത്തൂര്‍ റെയില്‍വെ ഓവര്‍ ബ്രഡ്ജിന് സമീപം റെയില്‍വെ ട്രാക്കിലാണ് ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടത്.
പയ്യന്നൂര്‍-തൃക്ക രിപ്പൂർകാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവാതിര ബസിലെ കണ്ടക്ടറാണ് സഹോദരി: രത്ന . ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.