പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പയ്യന്നൂര്‍: പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് പെയിന്റിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു
തൃക്കരിപ്പൂര്‍ കക്കുന്നം ചെമ്മട്ടില മസ്ജിദ് റോഡിന് സമീപത്തെപരേതനായ കെ. കുഞ്ഞിക്കണ്ണന്റെയും ടി.വി. ദേവകിയുടെയും മകന്‍ ടി.വി. സുകേഷ്(38) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11.45 മണിയോടെ പയ്യന്നൂര്‍ ബി കെ എം ജംഗ്ഷനിൽ മിന ബസാറിന് സമീപമായിരുന്നു അപകടം. പയ്യന്നൂരില്‍നിന്നും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നസുകേഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരേവന്ന പിക്കപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുകേഷിനെ നാട്ടുകാർ ഉടന്‍പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. പുലർച്ചെയായിരുന്നു അന്ത്യം. അവിവാഹിതനാണ്. സഹോദരങ്ങൾ: റീന, രതീഷ് . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ വൈദ്യുതി തൂണും തകർന്ന നിലയിലാണ്. മൃതദേഹം പയ്യന്നൂർപോലീസ് ഇൻക്വസ്റ്റ് നടത്തി.