കാട്ടാമ്പള്ളിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.

കണ്ണൂർ: കാട്ടാമ്പള്ളിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.
കാട്ടാമ്പള്ളി ജംഗ്ഷനിലെ സ്റ്റേഷനറി വ്യാപാരി കണ്ണാടിപ്പറമ്പ് പള്ളേരിയിൽ താമസിക്കുന്ന കെ പി അബൂബക്കർ (75) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 5.10ഓടെ കാട്ടാമ്പള്ളി പള്ളിക്ക് മുന്നിലാണ് അപകടം. നമസ്കാരത്തിനായി പള്ളിയിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.
റോഡിലേക്ക് തെറിച്ച് വീണ അബൂബക്കറിനെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.