ടെമ്പോ ഡ്രൈവർട്രെയിൻ തട്ടി മരിച്ചു
കാഞ്ഞങ്ങാട്: ടെമ്പോ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബല്ല കടപ്പുറത്തെ കൊയിലക്കുണ്ട് ഹൗസിൽ പി.എം അബ്ദുളള (53) യാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ഇക്ബൽ ഗെയിറ്റിനടുത്ത് റെയിൽവെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. നേരത്തെ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. ബല കടപ്പുറത്തെ എം പി .മൊയ്തുവിൻ്റെയും ആയിഷയുടേയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: അൻഷാദ്, അഫീഫ, അഫ്നാസ്. സഹോദരങ്ങൾ: സുബൈർ, മുഹമ്മദലി, ശിഹാബ്, നവാസ്, ബീഫാത്തിമ. ഹൊസ്ദുർഗ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
