ഡ്യൂട്ടിക്കിടെ ഹൃദയാഘാതം: കെ എസ് ആർ ടി സി കണ്ടക്ടർ മരിച്ചു
കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ്സിൽ ഡ്യൂട്ടിക്കിടെ ഹൃദയാഘാതം കണ്ടക്ടർ മരണപ്പെട്ടു. പാണത്തൂർ – കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ പാണത്തൂർ ചിറകടവിലെ സുനീഷ് എബ്രഹാം (44) ആണ് മരണപ്പെട്ടത് . ഇന്ന് പുലർച്ചെ 4.15ന് പാണത്തൂരിൽ നിന്നും പുറപ്പെട്ട ബസ് കോളിച്ചാലിൽ എത്തിയപ്പോൾ സുനീഷിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ മാലക്കല്ലിലെ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്നും മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം ജില്ലാശുപത്രിയിൽ.
