പുന്നക്കൻ അഷ്‌റഫ് മൗലവി നിര്യാതനായി.

വീടെന്ന സ്വപ്നം ബാക്കിയാക്കി മദ്രസാധ്യാപകൻ അന്തരിച്ചു
പഴയങ്ങാടി:മുട്ടം വെങ്ങര പോസ്റ്റോഫീസിന് സമീപം താമസിക്കുന്ന മദ്രസാധ്യാപകൻ പുന്നക്കൻ അഷ്‌റഫ് മൗലവി (41) നിര്യാതനായി.
പരേതനായ പി കെ അബ്ദുറഹ്മാൻ മുസ്ലിയാരുടെ(പാച്ചിക്കാരൻ) സഹോദരി പുത്രനാണ്.
മുട്ടം റഹ്മാനിയ മദ്രസ്സ, പഴയങ്ങാടി ഫാറൂഖ് പള്ളി മദ്രസ്സ വിവിധ പള്ളികളിലും മദ്രസ്സ അധ്യാപകനായും പള്ളി ഇമാമുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുറച്ചു നാളുകളായി രോഗങ്ങളാൽ ശാരീരിക അവശതയിലായിരുന്നു.
സ്വന്തമായി ഒരു വീട് എന്നതായിരുന്നു മൗലവിയുടെ സ്വപ്നം.അതിനായി
പി അബ്ദുൽ ഹമീദ് ഹാജി(ബീഡിക്കാരൻ) സൗജന്യമായി നൽകിയ സ്ഥലത്ത് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ സഹായത്തോടെ വീട് നിർമ്മാണ പ്രവർത്തനം പുരോഗമിച്ചു വരുന്നതിനീടയിലാണ് അന്ത്യം.
ടിപി അബ്ബാസ് ഹാജി, കെ മുസ്തഫ ഹാജി, എസ് എൽ പി മൊയ്‌ദീൻ, പുന്നക്കൻ മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിൽ വീട് നിർമ്മാണ കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നു.
മാതാവ് : പുന്നക്ക
ൻ സാറ
പിതാവ്: കെ മഹമൂദ് (മർഹും )
ഭാര്യ: ഫർസാന. മൂന്നു മക്കളുണ്ട്.