December 16, 2025

കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി.

img_8958.jpg

ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ അന്തരിച്ചു. കണ്ണൂര്‍ , കണ്ണാടിപറമ്പ് മാലോട്ട് സ്വദേശി അജ്‌സല്‍ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്‌സലിനെ ഉടന്‍തന്നെ ഷാര്‍ജയിലെ അല്‍ ഖാസ്മി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി. ദുബായ് എംബാമിങ് സെന്ററില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഇന്ന് രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം നാളെ പുലര്‍ച്ചെ നാട്ടിലെത്തിച്ച് ഖബറടക്കം ചെയ്യുമെന്ന് സഹോദരന്‍ അജ്മലും ബന്ധുക്കളും അറിയിച്ചു.

നാളെ രാവിലെ 6:00 മണിയോടെ വീട്ടിലെത്തുന്ന മയ്യിത്ത്.

മാലോട്ട് ജുമാ മസ്ജിദിൽ പൊതു ദർശനം.

മയ്യിത്ത് നിസ്കാരം രാവിലെ 8:00മണിക്ക്

തുടർന്ന് നിടുവാട്ട് മന്ന മഖാo കബർസ്ഥാനിൽ കബറടക്കം.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger