December 16, 2025

ബൈക്ക് ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു

img_8898.jpg

നീലേശ്വരം: ദേശീയ പാതയിൽനിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു. ചെറുവത്തൂർ കൊവ്വലിലെ ലൈറ്റ് ആൻ്റ് സൗണ്ട് തൊഴിലാളി ചെറുവത്തൂർ ഐസ് പ്ലാൻ്റിന് സമീപം താമസിക്കുന്ന ബി. ശിവകുമാർ (19) ആണ് മരണപ്പെട്ടത്. ബാബു – ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അശ്വതി, അച്ചുതൻ, ഹരിപ്രസാദ്, മാളവിക.
ഇന്നലെ രാത്രി 10:40 മണിയോടെ പള്ളിക്കര റെയിൽവേ മേൽപ്പാലത്തിൽ വെച്ചാണ് അപകടം . സാരമായ പരിക്കുകളോടെ മേൽപ്പാലത്തിന് മുകളിൽ കാണപ്പെട്ട ശിവകുമാറിനെ നാട്ടുകാർ പോലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീ ലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger